ഉന്നത വിദ്യാഭ്യാസ മേഖലയിലും കേരളം മാതൃക.

 ഉന്നത വിദ്യാഭ്യാസ മേഖലയിലും കേരളം മാതൃക.




സാമൂഹിക സാംസ്‌കാരിക രംഗം പോലെ തന്നെ വിദ്യാഭ്യാസ മേഖലയിൽ കേരളം ഉണ്ടാക്കിയ നേട്ടങ്ങളും മാതൃകാപരം എന്ന് പ്രൊഫ. നവോയുകി ഉഷിയോ. സാമൂഹിക വളർച്ചയിൽ ജപ്പാനും കേരളവും ചില സാമ്യതകൾ പങ്കുവയ്ക്കുന്നുണ്ട്. ഭൂപ്രകൃതിയിലും ഭൂവിനിയോഗത്തിലും ദുരന്ത സാധ്യത കളിലും എല്ലാം ചില സമാനതകൾ ഉണ്ട്. അതുകൊണ്ടുതന്നെ ചില സാധ്യതൾ പരസ്പരം മാതൃക ആക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാനിലെ ജ്യോടെണ്ടോ യൂണിവേസിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ആയ അദ്ദേഹം കേരള വികസന മാതൃകയും അതിൽ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ മുന്നേറ്റങ്ങളും പഠിക്കാനാണ് ഇന്ത്യയിൽ എത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പദ്ധതികൾ നേരിട്ട് കണ്ടു വിശകലനം ചെയ്ത അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം മുതൽ യൂണിവേഴ്സിറ്റി തലം വരെയുള്ള കേരളത്തിലെ സംവിധാനങ്ങൾ മികച്ചതാണെന്നു വിലയിരുത്തി.


ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിവിധ പഠനശാഖകൾ ഒന്ന് ചേർന്ന് ഗവേഷണം മുന്നോട്ട് കൊണ്ടുപോകണം. സാമൂഹികവും പ്രദേശികവുമായ പാർശ്വവത്കരണം ഒഴിവാക്കി എല്ലാവർക്കും മികച്ച അവസരങ്ങൾ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. ഇക്കാര്യത്തിൽ കണ്ണൂർ സർവകലാശാലയുടെ മൾട്ടി ക്യാമ്പസ്‌ സംവിധാനം മാതൃകയാണെന്നും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പരിഗണിക്കണമെന്നും അദ്ദേഹം പരാമർശിച്ചു. കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസ്സിൽ നടന്ന സിമ്പോസിയത്തിൽ ഭൂമിശാസ്ത്ര വിഭാഗം മേധാവി ഡോ. ടി. കെ പ്രസാദ് കേരള വികസന മാതൃക അവതരിപ്പിച്ചു. തുടർന്നു പ്രൊഫ. ഉഷിയോ ജപ്പാൻ മാതൃക വിശദീകരിച്ചു. ഡോ. ജയപാൽ ജി സംസാരിച്ചു. ഗവേഷകരുമായി പ്രത്യേക ചർച്ച നടത്തിയ പ്രൊഫ. ഉഷിയോ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും പട്ടിക വർഗ കോളനികളും സന്ദർശിച്ചാണ് മടങ്ങിയത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം