പ്ലാസ്റ്റിക് നിരോധനം ലൈസൻസ് പരിശോധനകൾ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്.

 

പ്ലാസ്റ്റിക് നിരോധനം ലൈസൻസ്
 പരിശോധനകൾ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്.






ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കിയ സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വ്യാപാര കേന്ദ്രങ്ങളിൽ 




പഞ്ചായത്തും ആരോഗ്യവിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതും , യഥാസമയം ലൈസൻസ് പുതുക്കാത്തതും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് എതിരെ നോട്ടീസ് നല്‍കുകയും 28000/-രൂപ പിഴ ചുമത്തുകയും ചെയ്തു .അസിസ്റ്റന്റ് സെക്രട്ടറി. ശ്രീമതി ശ്രീജയ,ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രാജീവൻ. എന്നിവരുടെ നേതൃത്വത്തിൽ ജൂ. ഹെൽത്ത് ഇൻസ്‌പെക്ടർ ലാവണ്യ,പഞ്ചായത്ത്‌ ജീവനക്കാരായ ദീപ, രജീഷ്, അമൽ 

എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 




. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും തുടര്‍ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തുന്ന സാഹചര്യത്തിൽ കനത്ത പിഴ ഈടാക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം