ജീവനെടുക്കുന്ന കെ.എസ് ടി.പി.റോഡ്: എന്നും ചോരപ്പാടുകൾ മാത്രം
ജീവനെടുക്കുന്ന കെ.എസ് ടി.പി.റോഡ്: എന്നും ചോരപ്പാടുകൾ മാത്രം
പഴയങ്ങാടി: കൊട്ടിഘോഷിച്ച് അന്താരാഷ്ട്ര നിലവാരമുള്ള റോഡ് എന്ന് പ്രഖ്യാപിച്ച് നിർമ്മാണവും ഉദ്ഘാടനവും നിർവ്വഹിച്ച പിലാത്ത - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ ദുരന്തങ്ങളുടെ നേർക്കാഴ്ചയാവുന്നു.21 കി.മി നിളത്തിലുള്ള റോഡിൽ 123 കോടി രൂപചില വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത്
കഴിഞ്ഞ ദിവസം ഉണ്ടായ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളും കത്തി നശിക്കുകയും ചിക്ക് മംഗ്ഗൂർ സ്വദേശിയായ ഷംഷീർ
25) മരിക്കുകയും ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മാലിക്കിനെ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റ മാലിക്ക് 26 നെ ഡോക്ടർമാർ നടത്തിയ വിശദ പരിശോദനയിലാണ് ഇദ്ദേഹത്തിൽ നിന്ന് അതിമാരക ലഹരിയായ 10 ഗ്രാം എം.ഡി.എം.എ പിടികുടിയത് തുടർന്ന് പരിയാരം പോലിസ് സ്ഥലത്ത് എത്തികേസ് എടുത്തു.

Comments
Post a Comment