എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു

 എൻ സി പി കണ്ണൂർ ജില്ലാ പ്രസിഡണ്ടായി കെ സുരേശനെ ജില്ലാ  പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു..




 തലശ്ശേരി തിരുവങ്ങാട് സ്വദേശിയായ കെ സുരേശൻ കഴിഞ്ഞ 40 വർഷമായി തലശ്ശേരി സഹകരണ അർബൻ ബാങ്ക് പ്രസിഡണ്ടായി ചുമതല വഹിച്ചു വരികയാണ്.നിലവിൽ എൻ സി പി സംസ്ഥാന സെക്രട്ടറി,എ സി ഷൺമുഖദാസ് സ്മാരക വേദി ചെയർമാൻ,നെഹ്റു സാംസ്കാരികവേദി പ്രസിഡന്റ്,നവഭാരത് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.

 ജില്ലാ ജനറൽ ബോഡി യോഗത്തിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ,എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി,, മുൻ ജില്ലാ പ്രസിഡണ്ട് പി കെ രവീന്ദ്രൻ,, എം ജെ ഉമ്മൻ,പ്രശാന്തൻ മുരിക്കോളി, കെ മുകുന്ദൻ മാസ്റ്റർ, ശ്രീനിവാസൻ മാറോളി, കെ പി ശിവപ്രസാദ്, ഹാഷിം അരിയിൽ,,ഷീബ ലിയോൺ,കെ എ ഗംഗാധരൻ, പി സി അശോകൻ, വി വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,പി സി സനൂപ് തുടങ്ങിയവർ സംസാരിച്ചു വൈസ് പ്രസിഡണ്ടായി വി സി വാമനനെയും ട്രഷററായി എം പ്രഭാകരനെയും തെരഞ്ഞെടുത്തു..

 .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.