എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി

 എം എസ് എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി





എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ പ്രഖ്യാപനം മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി നിർവഹിച്ചു. സാമൂഹ്യ പ്രക്രിയകളെ അഭായപ്പെടുത്തും വിധം ലഹരി ഉപയോഗം വർദ്ധിച്ചു വരിയാണ്. കേവലം കൗതുകത്തിന് ആരംഭിക്കുന്ന ലഹരി ഉപയോഗം തിരിച്ചു കയറാൻ പറ്റാത്ത വിധം അഗാധഗർത്തത്തിലേക്കാണ് പലരെയും തള്ളി വിടുന്നത്. നിയോജക മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് 26ന് ചപ്പാരപ്പടവിൽ ആരംഭിക്കും.ക്യാമ്പയിന് ഭാഗമായി ശാഖ തലങ്ങളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സ്കോഡ് വർക്കുകളും ലഹരി വിരുദ്ധ സംഗമങ്ങളും നടത്തും. പഞ്ചായത്ത് തലങ്ങളിൽ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ വേദി സംഗമങ്ങൾളും ടൗണുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ കൈമുദ്ര സംഘടിപ്പിക്കും.നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ക്യാമ്പസ് "വൈപ് ഔട്ട്" ക്യാമ്പസുകളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട കൗൺസിലിംഗ് മറ്റും നൽകും. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് പിഎ.ഇർഫാൻ, ജനറൽ സെക്രട്ടറി ബാസിത്ത് മാണിയൂർ,നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് കണ്ടക്കൈ, പിഎവി ഷഫീഖ്,ആഷിഖ് തടിക്കടവ്,റാഷിദ് കൊളച്ചേരി,അജ്മൽ പാറാട്,മുനവ്വിർ പാലത്തുങ്കര, മറസൂഖ് പള്ളിപ്പറമ്പ്, ജാസിം പള്ളിപ്പറമ്പ്, ജസീൻ ഞൂഞെരി,ഫവാസ് നുഞേരി തുടങ്ങിയവർ പങ്കെടുത്തു.


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം