ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന

 ഇസ്രയേലില്‍ മലയാളികളെ കുരുക്കി ചിട്ടിത്തട്ടിപ്പ്; കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍ നാടുവിട്ടെന്ന് സൂചന




ഇസ്രയേലില്‍ മലയാളികളെ ചിട്ടിത്തട്ടിപ്പില്‍ കുരുക്കി തട്ടിയെടുത്തത് 50 കോടി രൂപ. കണ്ണൂര്‍ സ്വദേശി ലിജോ ജോര്‍ജ് ചിറക്കലും കോഴിക്കോട് സ്വദേശി ഷൈനി ഷൈനിലുമാണ് മലയാളികളില്‍ നിന്ന് തന്നെ പണം തട്ടിയെടുത്ത് നാടുവിട്ടത്. സംഭവത്തില്‍, ഇസ്രയേല്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.


വര്‍ഷങ്ങളായി ഇസ്രയേലില്‍ പെര്‍ഫെക്ട് ചിറ്റ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ലിജോയും ഷൈനിയും. 500ഓളം മലയാളികളില്‍ നിന്നായി 18 കോടിക്ക് മുകളിലാണ് പ്രതികള്‍ തട്ടിയെടുത്തത്..നാട്ടിലെത്തി സ്ഥലം വാങ്ങാനും വീട് പണിയാനും ഉള്‍പ്പെടെ സ്വപ്നം കണ്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ഇതോടെ വെള്ളത്തിലായി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.