പൂര്‍ണ നഗ്നനായി മോഷണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയിൽ

 പൂര്‍ണ നഗ്നനായി മോഷണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയിൽ 






പൂര്‍ണ നഗ്നനായി മോഷണം; നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ ഒടുവില്‍ പിടിയിൽ 

കണ്ണൂര്‍ നഗര പ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് ഒടുവില്‍ പിടിയിലായി. വയനാട് സ്വദേശി അബ്ദുള്‍ കബീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പൂര്‍ണ നഗ്നനായി മോഷണത്തിന് ഇറങ്ങിയ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 


കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിലായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്. ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു. 

 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..