24കാരന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു

 24കാരന്‍ അമ്മയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു





തൃശൂര്‍: കോടാലിയില്‍ 24കാരന്‍ അമ്മയെ തലയ്ക്കടിച്ച് കൊന്നു. കിഴക്കേ കോടാലി സ്വദേശിനി ശോഭനയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. മകന്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. തൃശൂര്‍ വെള്ളിക്കുളങ്ങര കിഴക്കേ കോടാലിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി നടന്ന സംഭവം പറയുകയായിരുന്നു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഇടുകയായിരുന്നുവെന്നാണ് വിഷ്ണു നല്‍കിയ മൊഴിയെന്ന് പൊലീസ് പറയുന്നു. കൊല ചെയ്യാനുള്ള കാരണം ആവര്‍ത്തിച്ച് ചോദിച്ചിട്ടും വിഷ്ണു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടാനച്ഛനൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്...



Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം