അബദ്ധത്തിൽ വളപട്ടണം പുഴയിൽ വീണ യുവാവിനെ കണ്ടെത്തിയില്ല

 അബദ്ധത്തിൽ വളപട്ടണം പുഴയിൽ വീണ യുവാവിനെ കണ്ടെത്തിയില്ല


റെയിൽ പാലത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടയിൽ പുഴയിൽ വീണയാളെ കണ്ടെത്തിയില്ല. തൊഴിലാളിയായ അസം സ്വദേശി സുരേഷ് കുറുമിയാണ് (30) വളപട്ടണം പുഴയിലേക്ക് വീണത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരായ സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച തിരച്ചിൽ നടത്തിയിട്ടുംവീണയാളെ കണ്ടെത്താനായില്ല. കോസ്റ്റൽ പോലീസും അഗ്നിരക്ഷാസേനയും തിരച്ചലിന് നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.