സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, അർജുൻ ആയങ്കി അറസ്റ്റിൽ

 സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്തു, അർജുൻ ആയങ്കി അറസ്റ്റിൽ



കണ്ണൂർ: സ്വർണക്കടത്ത് സ്വർണം കവർച്ച ചെയ്യാൻ ഒത്താശ ചെയ്ത കേസിൽ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂർ പെരിങ്ങോത്ത് നിന്ന് കൊണ്ടോട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വർണകവർച്ചക്ക് ശ്രമിച്ചെന്നാണ് കേസ്.


ഒരു മാസം മുമ്പ് ജിദ്ദയിൽ നിന്ന് തിരൂർ സ്വദേശി നാട്ടിലേക്ക് കടത്തിയ 974 ഗ്രാം സ്വർണം കവർച്ച ചെയ്യാൻ ഒരു സംഘം കരിപ്പൂരിൽ എത്തിയിരുന്നു. തുടർന്ന് ഈ സംഘം പൊലീസിന്‍റെ പിടിയിലായി. ഇതിൽ നിന്നാണ് കവർച്ചയിൽ അർജുൻ ആയങ്കിയുടെ പങ്ക് പൊലീസിന് വ്യക്തമായത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം