ചൊറുക്കള-മുയ്യം റോഡിൽ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി

 ചൊറുക്കള-മുയ്യം റോഡിൽ കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി




ഓണം സ്പെഷ്യൽ ഡ്രൈവ്- എൻഫോഴ്‌സ്‌മെന്റ് സ്പെഷ്യൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീരാഗ് കൃഷ്ണ ബി കെ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ കുറുമാത്തൂർ അംശം ദേശം ചൊറുക്കള-മുയ്യം റോഡിൽ ബുസ്വറിയ ഗാർഡൻ സൗത്ത് സ്ട്രീറ്റ് നമ്പർ 2 എന്ന സ്ഥലത്ത് മിച്ചഭൂമിയിലെ കുറ്റിക്കാടുകളിൽ വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ നാല് ചാക്കുകളിലായി 88 കുപ്പി( 44 ലിറ്റർ ) പുതുച്ചേരി മദ്യം കണ്ടെത്തി ഒരു അബ്കാരി കേസെടുത്തു. പ്രതിയെക്കുറിച്ചു ഊർജ്ജിതമായി അന്വേഷിച്ചുവരുന്നു.പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ടി വി,ശരത്ത് . കെ , വിനീഷ് കെ, ഷൈജു കെ വി, വിനീത് പി ആർ . ഡ്രൈവർ അജിത്ത് പി വി എന്നിവർ ഉണ്ടായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..