കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട സഹോദരിമാരെ കണ്ടെത്തി


കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട സഹോദരിമാരെ കണ്ടെത്തി



പഴയങ്ങാടി: കുട്ടികളെ വീട്ടിൽ ഉപേക്ഷിച്ച് നാടുവിട്ട സഹോദരിമാരായ യുവതികളെ ഏറണാകുളത്ത് പോലീസ് കണ്ടെത്തി. പുതിയങ്ങാടി ബീച്ച് റോഡ് സ്വദേശിനികളായ അർഫ്രിത (27), സഫ്രീന (21) എന്നിവരെയാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തിയത്.നാടുവിട്ട യുവതികൾ ഏറണാകുളത്തെ ലോഡ്ജിൽ മുറിയെടുത്ത ശേഷം ജോലി ആവശ്യപ്പെട്ട് പാലാരിവട്ടം പോലീസിൽ അഭയം തേടുകയായിരുന്നു. മക്കളെ വളർത്തേണ്ടതും, വീട്ടിലെ അവസ്ഥയിലും മനംനൊന്താണ് തങ്ങൾ മക്കളെ വീട്ടിലാക്കി ജോലി തേടി നാടുവിട്ടതെന്ന് സഹോദരിമാർ പോലീസിന് മൊഴി നൽകി. കാര്യങ്ങൾ ചോദിച്ചറിഞ്ഞ പാലാരിവട്ടം സ്റ്റേഷൻഎസ്.ഐ. പഴയങ്ങാടി പോലീസിന് വിവരം കൈമാറുകയായിരുന്നു.തുടർന്ന് പഴയങ്ങാടിഇൻസ്പെക്ടർ സന്തോഷിൻ്റെ നിർദേശപ്രകാരം സീനിയർ സിവിൽ പോലീസ് ഓഫീസർ രമേശനും സംഘവും ഏറണാകുളത്തെത്തി യുവതികളെ പഴയങ്ങാടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവരെയും പയ്യന്നൂർ കോടതിയിൽ ഹാജരാക്കും ബുധനാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് വീട്ടിൽ നിന്നും ഇരുവരെയും കാണാതായത്. മൂത്ത സഹോദരിയുടെ മൂന്ന് കുട്ടികളെയും ഇളയ സഹോദരിയുടെ ഒരു കുട്ടിയെയും വീട്ടിൽ ഉപേക്ഷിച്ചാണ് ഇരുവരും സ്ഥലം വിട്ടത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെതുടർന്ന് സഹോദരനാണ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..