വാട്‌സ് ആപ്പിൽ വന്ന മെസ്സേജ് ലിങ്ക് തുറന്നതിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് റിട്ടയേർഡ് അദ്ധ്യാപികയുടെ പരാതി.

 

വാട്‌സ് ആപ്പിൽ വന്ന മെസ്സേജ് ലിങ്ക് തുറന്നതിലൂടെ 21 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് റിട്ടയേർഡ് അദ്ധ്യാപികയുടെ പരാതി.



ആന്ധാപ്രദേശിലെ അന്നമയ്യ സ്വദേശിയായ വരലക്ഷ്മിയുടെ പണമാണ് നഷ്ടമായത്. റിട്ടയേർഡ് അദ്ധ്യാപികയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്നാണ് മെസ്സേജ് വന്നത്.


മെസ്സേജിൽ ഒരു ലിങ്ക് കൊടുത്തിരുന്നു. ലിങ്കിൽ ടച്ച് ചെയ്തെങ്കിലും അത് തുറന്നുവരാത്തതിനാൽ വരലക്ഷ്മി ഇതത്ര ​ഗൗരവമായെടുത്തില്ല. ഇതിന് തൊട്ടുപിന്നാലെയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടത്. പല തവണകളായി 21 ലക്ഷം രൂപയാണ് അദ്ധ്യാപികയിൽ നിന്ന് കവർന്നത്. പ്രതിയെപ്പറ്റി യാതൊരു തുമ്പും ലഭിക്കാത്തതിനാൽ ഇപ്പോൾ അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്.


അക്കൗണ്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടോ എന്ന സംശയത്തെ തുടർന്ന് വരലക്ഷ്മി ബാങ്കുമായി ബന്ധപ്പെട്ടു. അപ്പോഴാണ് തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 21 ലക്ഷം രൂപ നഷ്ടമായ വിവരം ബാങ്ക് അധികൃതർ ഇവരെ അറിയിക്കുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് റിട്ടയേർഡ് അദ്ധ്യാപികയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.