വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക്

 വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക്



തളിപ്പറമ്പ്:- തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്. 

ആദ്യഘട്ടത്തിൽ ഒരു വർഷം കൊണ്ട് പാർക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് 'കണ്ടൽ ടൂറിസം' പദ്ധതി, കണ്ടൽ നടപ്പാത, പാർക്കിൽ നിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റർ നടപ്പാത, സൈക്കിൾ വേ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്ക് എന്നിവ ഒരുക്കും. രണ്ടാം ഘട്ടത്തിൽ സഞ്ചാരികൾക്കും കലാകാരന്മാർക്കും ഒത്തുകൂടാനും കൂടിക്കാഴ്ചകൾ നടത്താനും ആംഫി തിയേറ്റർ, മഡ് ഫുട്ബോൾ സൗകര്യം, പെഡൽ ബോട്ട് സർവീസ്, കയാക്കിങ്, ഫ്ളോട്ടിംഗ് ഡൈനിങ്ങ്, അമ്പതോളം പേർക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷൻ സ്പേസ്, ഗവേഷകർക്കായി കണ്ടൽ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 2014ലാണ് രണ്ട് കോടി രൂപ ചെലവിൽ ഡി ടി പി സി യുടെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രവർത്തനം തുടങ്ങിയത്. പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ മേഖലയിലെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുണ്ടാകും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം