കണ്ണുർ സർവ്വകലാശാല അറിയിപ്പുകൾ

കണ്ണുർ സർവ്വകലാശാല അറിയിപ്പുകൾ 



അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ .പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ അസ്സോസിയേറ്റ് പ്രൊഫെസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്ത് 31 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.


സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട് . യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുമ്പാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847421467, 0497-2806402


റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാംപസിൽ പുതിയതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9847859018 , 9400619109


യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ 29 വരെ അവസരമുണ്ട്. നാലാം അലോട്മെന്റ് ആഗസ്ത് 31ന് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി അപേക്ഷകർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കി ബന്ധപ്പെട്ട രേഖകളുടെ പകർപ്പും കറക്ഷൻ ഫീ ഒടുക്കിയതിന്റെ രസീതിയും സഹിതം ugsws@kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. ഓപ്ഷന്‍സ് പുനഃക്രമീകരിക്കുവാൻ താത്പര്യപെടുന്നവർ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 200/- രൂപ കറക്ഷൻ ഫീയിനത്തിൽ അടച്ച് മേല്പറഞ്ഞ തിയ്യതികളിൽ ഓപ്ഷന്‍സ് പുന:ക്രമീകരിക്കേണ്ടതാണ്.    

വിവിധ കാരണങ്ങളാല്‍, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതിനായി അപേക്ഷകര്‍ കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് 2022 ഓഗസ്റ്റ് 29 നകം 200/- രൂപ റീകൺസിഡർ ഫീയിനത്തിൽ അടച്ച് ugsws@kannuruniv.ac.in എന്ന ഇമെയിൽ ഐഡിയിലേക്ക് മെയിൽ ചെയേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോൺ: 0497-2715261,0497-2715284, 7356948230 മെയിൽ: ugsws@kannuruniv.ac.in 


അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 14 വരെ അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് www.kannuruniversity.ac.in സന്ദർശിക്കുക.


ബി.എഡ് പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കാം 

 2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കും സർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലേക്കും ഉള്ള ബി. എഡ് പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് ആഗസ്ത് 26 വരെ അപേക്ഷ സമർപ്പിക്കാം. 


പരീക്ഷകൾ പുനഃക്രമീകരിച്ചു


27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.


31.08.2022 (ബുധൻ) ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾ 19.09.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.


31.08.2022 (ബുധൻ) ന് നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകൾ 23.09.2022 (വെള്ളി) ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പരീക്ഷാ സമയം.



തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 26.08.2022 വരെ നീട്ടി.

രണ്ടാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 27.08.2022 വരെ നീട്ടി.


ഹാൾ ടിക്കറ്റ്

29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

29.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


 


പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എം. സി. എ. നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 05.09.2022 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ എം. ഫിൽ. കന്നഡ ജൂൺ 2019 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം