സാന്ത്വന സ്പർശം

 സാന്ത്വന സ്പർശം


പുസ്തകം വിറ്റുകിട്ടിയ തുകയിൽ നിന്ന് കുറുമാത്തൂരിലെ ശ്രീ.കെ.കെ.ഗംഗാധരന് ഒരു വീൽചെയർ കൈമാറി 


ഭാർഗവൻ പറശ്ശിനിക്കടവ്


പുസ്തകം ഞാൻ പ്രതീക്ഷിതിനേക്കാൾ വേഗതയിൽ വിറ്റുകൊണ്ടിരിക്കുന്നു. പുസ്തകം വാങ്ങി സഹകരിച്ച നിങ്ങൾ അറിയാതെ ഒരു ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാവുകയായിരുന്നു. 


പുസ്തകം വിറ്റുകിട്ടിയ തുകയിൽ നിന്ന് കുറുമാത്തൂരിലെ ശ്രീ.കെ.കെ.ഗംഗാധരന് ഒരു വീൽചെയർ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയേറെ സന്തോഷവാനാണ്.ഗംഗാധരൻ ആവശ്യപ്പെട്ടിട്ടല്ല... അയാളുടെ സ്ഥിതി മനസ്സിലാക്കി ചെയ്തതാണ്. 


നിങ്ങൾ വാങ്ങിയ പുസ്തകത്തിൻ്റെ മൂല്യം അതിനേക്കാൾ ഉയർന്നിരിക്കുന്നു. പുസ്തകം ഇപ്പോഴും നന്നായി വിറ്റുകൊണ്ടിരിക്കുന്നു. പുസ്തകത്തിൻ്റെ ചെലവ് കഴിച്ചുള്ള തുക ഇനിയും ഇത്തരം കാര്യങ്ങൾക്ക് വിനിയോഗിക്കാനാണ് എൻ്റെ തീരുമാനം. പുസ്തകം വാങ്ങി സഹകരിച്ചവർക്കെല്ലാം നന്ദി.



ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന ദുരന്തങ്ങൾക്ക് മുമ്പിൽ നമ്മൾ ചിലപ്പോൾ പകച്ചു നിന്നു പോകും.എന്നാൽ വലിയൊരപകടത്തെ നേരിട്ടിട്ടും ഗംഗാധരൻ്റെ മന:സ്ഥൈര്യം അത്ഭുതപ്പെടുത്തുന്നതാണ്. വർഷങ്ങളായി കിടന്ന കിടപ്പിലായപ്പോൾ പരിചരിക്കാൻ സഹധർമ്മിണിയും മക്കളും കൈമെയ് മറന്ന് പ്രവർത്തിച്ചു.. ഗംഗാധരനു തുണയായി സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ഉണ്ടായി. ക്രമേണ അയാൾ എഴുന്നേറ്റ് വീൽ ചെയറിൽ ഇരിക്കാമെന്നായി. 

എനിക്കുറപ്പുണ്ട് ഒരു വർഷത്തിനുള്ളിൽ ഗംഗാധരൻ എഴുന്നേറ്റ് നടക്കും. അതിനുള്ള ആർജ്ജവം അയാളിലുണ്ട്. മന:ക്കരുത്താണ് മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്.


ഗംഗാധരനോടൊപ്പം ഞാനും നാട്ടുകാരായ രാഘവൻ, കരുണാകരൻ, രാജീവൻ, കുറുമാത്തൂരിൻ്റെ പ്രിയ കവി രാജേഷ്, രാധാകൃഷ്ണൻ ,വിനു തുടങ്ങിയവർ. എന്നിവർ പങ്കെടുത്തു.



ഭാർഗ്ഗവൻ പറശ്ശിനിക്കവ്...

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം