വാഹനാപകടത്തിൽ താഴെ ചൊവ്വ സ്വദേശി മരണപ്പെട്ടു

 വാഹനാപകടത്തിൽ താഴെ ചൊവ്വ സ്വദേശി മരണപ്പെട്ടു 




കണ്ണൂർ താഴെ ചൊവ്വ ശ്രീരാഗത്തിൽ സുരേഷ് ബാബു-ഷിംന ദമ്പതികളുടെ മകന്‍ ശ്രീരാഗിനാണ് ഇന്നലെ രാത്രി ദാരുണാന്ത്യം സംഭവിച്ചത്. എച്ച്. എസ്. ആർ ലേ ഔട്ടിലെ ടി എം ജി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ് ശ്രീരാഗ് (23).

 അഞ്ച് മാസമെ ആയുളളൂ ബേഗ്ലൂരില്‍ എത്തിയിട്ട് ശനിയാഴ്ച രാത്രി 8 മണിയോടെ മഡിവാള താവരെകെരെയിൽ വെച്ചായിരുന്നു അപകടം. എതിരെ വന്ന ഓട്ടോ ശ്രീരാഗ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ചുപോയ യുവാവ് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ പോയിഇടിച്ചു നട്ടല്ലിന്ന് പരിക്കേറ്റു പിന്നാലെ മറ്റൊരു ബൈക്കില്‍ വരികയായിരുന്ന സുഹൃത്തുക്കളായ അതുലും അഞ്ജുഷും ചേര്‍ന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


മൃതദേഹം സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ച് പോസ്റ്റമോട്ടം നടന്നുകൊണ്ടിരിക്കയാണ് ഓൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകർ രാത്രിതന്നെ സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് സഹായം നൽകുന്നുണ്ട്. ശ്രീദേവി, ശ്രീഹണി എന്നിവര്‍ സഹോദരങ്ങളാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..