സ്വാഗത സംഘം ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു
സ്വാഗത സംഘം ഓഫീസ് ഉത്ഘാടനവും ലോഗോ പ്രകാശനവും നടന്നു
കണ്ണൂർ: ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്കൂൾ നൂറാം വാർഷികാഘോഷ കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും സ്കൂളിൽ നടന്നു,
ബഹു. കണ്ണൂർ കോർപ്പറേഷൻ മേയറും ആഘോഷ കമ്മിറ്റിയുടെ ചെയർമാനുമായ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്ത് ലോഗോയും പ്രോഗ്രാം കാപ്ഷനും പ്രകാശനം ചെയ്തു,
കോർപ്പറേഷൻ സ്ഥിരം സമിതിയംഗവും ആഘോഷ കമ്മിറ്റി വർക്കിങ്ങ് ചെയർമാനുമായ ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു,
ജനറൽ കൺവീനറും പ്രിൻസിപ്പാളുമായ കെ സുനിത ടീച്ചർ സ്വാഗതവും,
വർക്കിങ്ങ് കൺവീനർ എം സി അബ്ദുൽ ഖല്ലാക്ക് നന്ദിയും പറഞ്ഞു,
പ്രധാനാധ്യാപകൻ അബ്ദുൽ നസീർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സ്ഥിരം സമിതിയംഗം സിയാദ് തങ്ങൾ, കൗൺസിലർ സാബിറ ടീച്ചർ ട്രഷറർ ടി എം റഷീദ് തുടങ്ങിയവർ പങ്കെടുത്തു,
അനീഷ് പുത്തഞ്ചേരി തയ്യാറാക്കിയ ലോഗോയും, അബ്ദുൽ ഖല്ലാക്ക് എഴുതിയ കാപ്ഷനും പ്രോഗ്രാമിന് വേണ്ടി തെരഞ്ഞെടുത്തു
സ്നേഹ സല്ലാപം വാട്ട്സപ്പ് കൂട്ടായ്മയുടെ വകയായി പ്രവർത്തന ഫണ്ടിലേക്ക് ആദ്യ സംഭാവന അഡ്മിൻ മാരായ റഫീക്ക് കളത്തിൽ, മുഹമ്മദ് റയീസ് എന്നിവർ ചേർന്ന് മേയർക്ക് കൈമാറി,
സാഗത സംഘ കമ്മിറ്റി ഭാരവാഹികളും വിവിധ ഉപസമിതിയംഗങ്ങളും പങ്കെടുത്ത പരിപാടിക്ക്
ഷിഹാബുദ്ദീൻ മാസ്റ്റർ, പി വി സത്താർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നല്കി.

Comments
Post a Comment