പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ.

 


പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. 




പരിയാരം:

പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40)  പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ടോടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ  പൊലീസ് വേഷത്തിൽ റോഡിൽ  വാഹന പരിശോധനയും, ബോധവൽക്കരണവും ഉൾപ്പടെ നടത്തി വരികയായിരുന്നു.   പരിയാരം സി ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വാഹന പരിശോധനയും മറ്റും നടത്തിവരുന്നത്. പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇപ്പോൾ ഡ്രൈവറായി ജോലി ചെയ്യുകയാണ്.   നിലവിൽ പരിയാരം സ്റ്റേഷനിൽ സിഐ ഇല്ല. ഇത് ശ്രദ്ധയിൽ പെട്ട ചിലരാണ് സ്റ്റേഷനിൽ വിവരമറിയിച്ചത്.  പൊലീസ്  യൂണിഫോം ധരിച്ച് അതിനുമുകളിൽ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം