വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി;നെടുംപൊയിൽ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചല്‍

 വനത്തില്‍ വീണ്ടും ഉരുള്‍ പൊട്ടി;നെടുംപൊയിൽ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചല്‍



കണ്ണൂര്‍: നെടുമ്ബോയില്‍ ചുരത്തില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. ഏലപ്പീടികയ്ക്ക് സമീപം വനത്തില്‍ ഉരുള്‍ പൊട്ടി. കാഞ്ഞിരപ്പുഴയില്‍ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. നെടുമ്ബോയില്‍ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നെടുമ്ബൊയില്‍ ചുരത്തില്‍ ഇന്നലെയും മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. ഈ ഭാഗത്ത് മൂന്നാഴ്ച മുമ്ബ് ഉരുള്‍ പൊട്ടി മൂന്ന് പേരാണ് മരിച്ചത്. വടക്കന്‍ കേരളത്തില്‍ പെയ്ത ശക്തമായ മഴയില്‍ ഇന്നലെ പലയിടത്തും മലവെള്ള പാച്ചിലും ഉരുള്‍ പൊട്ടുകയും ചെയ്തു. കോഴിക്കോട് പുല്ലുവാ പുഴയില്‍ ഇന്നലെ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിലങ്ങാട് ടൗണില്‍ വെള്ളം കയറി. വിലങ്ങാട് പാലവും മുങ്ങി. കണ്ണവം വനമേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ മലവെള്ളപ്പാച്ചിലിന് വഴിവെച്ചതായാണ് സംശയം. ആഴ്ചകള്‍ക്ക് മുമ്ബ് ഉണ്ടായ ശക്തമായ കാറ്റില്‍ ഈ മേഖലയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു. കൂത്തുപറമ്ബ് മാനന്തവാടി ചുരം പാതയില്‍ മലവെള്ളപ്പാച്ചിലുണ്ടായി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം