മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സ തുടങ്ങിയിട്ട് ഇന്നേക്ക് ഒരുവർഷം

 മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സ തുടങ്ങിയിട്ട് ഇന്നേക്ക് ഒരുവർഷം





മാട്ടൂൽ: സമാനതകൾ ഇല്ലാത്ത വിധം ലോകം കൈകോർത്ത ആ കാരുണ്യ പ്രവാഹത്തിന് ഇന്നേക്ക് ഒരു വർഷം പൂർത്തിയാവും.


കുട്ടികൾ നമ്മൾക്ക് എറെ പ്രിയപ്പെട്ടവരാണ്, അവർക്ക് ഒരു പ്രയാസം വന്നാൽ നമ്മൾ ഒന്ന് പിടയും, മുഹമ്മദ് ഗുരുതരമായ രോഗത്താൽ എറെ പ്രയാസപ്പെട്ടപോൾ അവന്റെയും, കുടുംബത്തിന്റെയും കൂടെ നമ്മൾ ഒന്നിച്ച് നിന്നപ്പോൾ ചികിൽസയ്ക്കാവശ്യമായതുക നിഷ്പ്രയാസം സ്വരൂപിക്കാൻ സാധിച്ചു.


ഈയിടെ വിട പറഞ്ഞ എസ്.എം.എ രോഗ ബാധിതയായ മാട്ടൂലിലെ അഫ്രമോൾ തന്റെ അനുജൻ മുഹമ്മദിന് ചികിത്സയ്ക്കായി നടത്തിയ സഹായ അഭ്യർഥനയിലാണ് കോടികളുടെ പുണ്യം ഒഴുകി എത്തിയത്. 18 കോടി രൂപയായിരുന്ന ചികിത്സയ്ക്ക് ആവശ്യം. എന്നാൽ എത്തിയത് 48 കോടി രൂപയായിരുന്നു.


സാമ്പത്തിക ശേഷി ഉളളവർ മുതൽ സാധാരണക്കാരൻ വരെ ഇതിൽ പങ്കാളികളായി. കേരളം കണ്ട ഏറ്റവും വലിയ സഹായ പ്രവാഹമാണ് മുഹമ്മദിനെ തേടി എത്തിയത്. *Zolgensma* എന്ന അപൂർവ്വമായ മെഡിസിൻ നൽകിയിട്ട് ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുമ്പോൾ മൂന്ന് വയസ്സ് തികയാൻ പോകുന്ന മുഹമ്മദിൽ ചികിത്സയുടെ ഗുണം ചെറുതായി കണ്ടു തുടങ്ങിയെന്ന് ഉപ്പ റഫീഖുമായി സംസാരിച്ചപ്പോൾ അറിയാൻ സാധിച്ചത് ഇരിക്കാനും, പിടിച്ച് നിൽക്കാനും, സാധിക്കുന്നുണ്ട്. മുഹമ്മദിന് സ്വയം നടക്കാനും എത്രയും പെട്ടെന്ന് സാധിക്കണമെന്ന് പ്രാർത്ഥിക്കുകയാണ്. എന്റെ അഫ്രമോൾക്ക് മുഹമ്മദ് ചികിത്സകഴിഞ്ഞ് എത്തിയിട്ടും വലിയ മാറ്റങ്ങൾ കാണാതായപ്പോൾ അവൾ വലിയ ആശങ്കയിലായിരുന്നു ഇപ്പോൾ അവളും നമ്മെ വിട്ടു പിരിഞ്ഞു ദുഃഖത്തോടെ റഫീഖ് കൂട്ടിച്ചേർത്തു.


മുഹമ്മദിന് ഇപ്പോൾ ദിവസേന വീട്ടിൽ നിന്ന് തന്നെയാണ് ഫിസിയോതെറപ്പി ചെയ്തുവരുന്നത് രോഗം മാറുന്നതുവരെ തുടർന്ന് കൊണ്ടേയിരിക്കണം റഫീക്ക് പറഞ്ഞു.


ഉപ്പ കെ.സി.റഫീഖ്, ഉമ്മ മറിയം സഹോദരി അൻസില എന്നിവർ മുഹമ്മദിന് ഒപ്പം ഉണ്ട്. മുഹമ്മദിന്റെ ചികിത്സ ഫലപ്രാപ്തിയിൽ എത്താൻ നിറഞ്ഞ പ്രാർഥനയിലാണ് ഈ കുടുംബവും കോടികൾ നൽകിയ സുമനസ്സുകളും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം