കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേരെ പ്രതി ചേര്‍ത്തു

 കണ്ണൂരിൽ തമിഴ് യുവതിയെ ജ്യൂസിൽ ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേരെ പ്രതി ചേര്‍ത്തു





കണ്ണൂർ: കണ്ണൂരിൽ തമിഴ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ‌ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് സംഭവം. ജ്യൂസിൽ ലഹരിമരുന്ന് നൽകി മയക്കി പീഡിപ്പിച്ചെന്നാണ് പരാതി.


സംഭവത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26) എന്നിവരേയും കണ്ടാലറിയാവുന്ന മറ്റൊരാളേയും പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് മലർ.


ഓഗസ്റ്റ് 23നാണ് യുവതി മലരിന്റെ അടുത്തെത്തിയത്. മലരിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച പുതിയ വീട്ടിലേക്ക് താമസം മാറാമെന്നു പറഞ്ഞ് മലർ യുവതിയെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് ജ്യൂസ് നൽകി മയക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികൾക്കായി കണ്ണൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.