Posts

പുതിയതെരു: പട്ടാപകൽ നിറുത്തിയിട്ട വാഹനത്തിൽ മോഷണം.

Image
  പുതിയതെരു: പട്ടാപകൽ നിറുത്തിയിട്ട വാഹനത്തിൽ മോഷണം.  സ്‌റ്റയലോ കോർണറിലാണ് സംഭവം. 1.20 ലക്ഷം രൂപയടങ്ങിയ ബാഗാണ് കവർന്നത്.. ആയിക്കര സ്വദേശിയുടെ താണ് പണം. ഫ്രൂട്ട് യിനങ്ങൾ കടകളിൽ വിതരണം ചെയ്യുന്നതിനിടയിലാണ് വാഹനത്തിൽ വെച്ച പണമടങ്ങിയ ബാഗ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ 11 നാണ് മോഷണം നടന്നത്.വളപട്ടണം പോലീസ്കേസെടുത്തു. (സുദിനം)

പയ്യന്നൂർ പെരുമ്പയിൽ അപകടം; മയ്യിൽ നിരത്ത് പാലം സ്വദേശിയായ യുവാവ് മരിച്ചു, മറ്റൊരാൾക്ക് ഗുരുതര പരിക്ക്

Image
മരണപ്പെട്ട ഷാഹിദ്  പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിൽ എത്തിയ കാർ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കളെ ഇടിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ ഏകദേശം 2.30ഓടെയായിരുന്നു അപകടമെന്നാണ് വിവരം. മയ്യിൽ നിരത്തുംപാലം സ്വദേശിയായ ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂർ സ്വദേശി ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും കൊല്ലത്തെ വാദിസിയ കോളേജിലെ വിദ്യാർഥികളാണ്. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് യാത്ര തിരിച്ച ഇവർ രാത്രി ഒന്നരയോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതായാണ് വിവരം. തുടർന്ന് അവിടെനിന്നും മറ്റൊരു കാറിൽ പയ്യന്നൂരിൽ ടൗണിൽ ഇറങ്ങി റോഡ് സൈഡിലൂടെ നടന്ന് മുൻസിപ്പാലിറ്റിയും കഴിഞ്ഞുള്ള പെരുമ്പ പെട്രോൾപമ്പ് അടുത്ത് വച്ചാണ് അപകടം നടന്നത് എന്നാണ് അറിവ്  റോഡരികിലൂടെ നടന്നു പോകുന്നതിനിടെ പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും ആദ്യം സമീപത്തെ ആശുപത്രിയിലെത്തിക്കുകയും പിന്നീട് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഷാഹിദിന്റെ ജീവൻ രക്ഷ...

നാറാത്ത് നബിദിന ഘോഷയാത്ര സമാപിച്ച ശേഷം റോഡിലെ വേസ്റ്റുകൾ നീക്കി വാർഡ് മെമ്പർ അഷ്‌റഫും പ്രവാസി അഷ്‌റഫും.

Image
  നാറാത്ത് നബിദിന ഘോഷയാത്ര സമാപിച്ച ശേഷം റോഡിലെ വേസ്റ്റുകൾ നീക്കി രാത്രി വൈകിയും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുസ്ലീം ലീഗ് പ്രവർത്തകരായ അഷ്റഫുമാർ .

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടക്കൈത്തോട് ബൂത്ത് കമ്മിറ്റി നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണവും പായസദാനവും നടത്തി.

Image
  ഇന്ത്യൻ നാഷണൽ കോൺഗ്രസ് എടക്കൈത്തോട് ബൂത്ത് കമ്മിറ്റി നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണവും പായസദാനവും നടത്തി.  പാട്ടയം ജുമാ മസ്ജിദ് ഖത്തീബ് ഡോക്ടർ ഹാരിസ് ദാരിമിയെ ഷാൾ അണിയിച്ചുകൊണ്ട് സ്വീകരിച്ചു കെ വത്സൻ, ഷംസു കൂളിയാൽ , ഹംസ, കെ സുരേശൻ , സി പ്രകാശൻ, അജിത്ത് പി വി , സാദിഖ് എടക്കൈ, അഷിത സുരേശൻ നേതൃത്വം നൽകി

മടക്കര സ്വദേശി ഇട്ടമ്മൽ അബ്‌ദുള്ള (ശൈഖ് അബ്ദുള്ളക്ക) മരണപ്പെട്ടു

Image
മടക്കര സ്വദേശി ഇട്ടമ്മൽ അബ്‌ദുള്ള (ശൈഖ് അബ്ദുള്ളക്ക) മരണപ്പെട്ടു ഭാര്യ- ആമിന  മക്കൾ- ആസീമ,നസീമ,നസീറ ഖബറടക്കം നാളെ രാവിലെ മടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

തളിപ്പറമ്പ് കരിമ്പം സ്വദേശിനി ഹൈദരാബാദില്‍ വെച്ച് മരണപ്പെട്ടു.

Image
 തളിപ്പറമ്പ് കരിമ്പം സ്വദേശിനി ഹൈദരാബാദില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കരിമ്പം കേരള ആയുര്‍വേദ വൈദ്യശാലക്ക് സമീപത്തെ പരേതനായ ഇരയില്‍ പുരുഷോത്തമന്റെയും പി.സുജാതയുടെയും മകളായ ശീതള്‍(32)ആണ് മരിച്ചത്. ഇവർ വിഷാദരോഗത്തിന് ചികിൽസയിലായിരുന്നുവെ ന്ന് ഹൈദരാബാദ് കെ.പി.എച്ച്.ബി എസ്.ഐ ശശിധർ പറഞ്ഞു. ഹൈദരാബാദ് എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ സോനുവാണ് ഭർത്താവ്. നക്ഷത്ര മകളാണ്. സഹോദരൻ ഷാരോൺ(യു.എ.ഇ). ശവസംസ്‌ക്കാരം നാളെ(ആഗസ്റ്റ്-26-ബുധന്‍) ഉച്ചക്ക് 12 ന് തളിപ്പറമ്പ് ഏഴാംമൈല്‍ സമുദായ ശ്മശാനത്തില്‍. കെ.പി.എച്ച്.ബിയിലെ പഞ്ചവടി അപ്പാര്ട്ട്‌മെന്റില്‍ ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ മാതാപിതാക്കളോടുമെപ്പമാണ് ശീതള്‍ താമസിച്ചിരുന്നത്. ഇന്നലെ തിങ്കളാഴ്ച്ച(ആഗസ്റ്റ്-24 ന്) വൈകുന്നേരം നാലിനായിരുന്നു സംഭവം. ടെറസ് സ്റ്റെയർകേസിൽ കുറച്ച് സമയം ഇരുന്ന ശേഷം പെട്ടെന്ന് ടെറസിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. മാരകമായി പരിക്കേറ്റ ശീതൾ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഹൈദരാബാദ് ഗാന്ധി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.

വളപട്ടണം ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വളപട്ടണം ജബ്ബാർ മരണപ്പെട്ടു.

Image
 വളപട്ടണം ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വളപട്ടണം ജബ്ബാർ മരണപ്പെട്ടു.