ഫോൺ എടുക്കാത്തതോടെ ഉമ്മ വാടക വീട്ടിൽ എത്തിയപ്പോൾ മകൾ അബോധാവസ്ഥയിൽ;ഗർഭിണി യുവതി ചികിത്സയിലിരിക്കെ മരണപ്പെട്ടു

 



കോഴിക്കോട്:കൊയിലാണ്ടിഅരിക്കുളത്ത്വാടകവീട്ടിൽഅബോധാവസ്ഥയിൽകണ്ടെത്തിചികിത്സയിലായിരുന്നഗർഭിണിമരണപ്പെട്ടു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ്കോഴിക്കോട്മെഡിക്കൽകോളേജ്ആശുപത്രിയിൽ വെച്ച് മരിച്ചത്. ഒന്നര മാസത്തോളമായി അവർഅതീവഗുരുതരാവസ്ഥയിൽചികിത്സയിലായിരുന്നു.


ഷമീമയുടെഫോണിലേക്ക് വിളിച്ചിട്ട്എടുക്കാതിരുന്നതിനെ തുടർന്ന്,ഉമ്മവാടക വീട്ടിൽ എത്തിയപ്പോഴാണ്‌ മകൾഅബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ,കോഴിക്കോട്മെഡിക്കൽകോളേജ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു.


മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.പൊലീസ്അസ്വാഭാവികമരണത്തിന്കേസെടുത്തു.തഹസിൽദാരുടെനേതൃത്വത്തിൽഇൻക്വസ്റ്റ്നടത്തി.ബാപ്പ:പരേതനായ സമീർ. ഉമ്മ: അസ്മ. ഭർത്താവ്‌:ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്‌. മകൾ: മിന്നൂസ്. സഹോദരൻ: ഷാമിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.