പള്ളിപ്പറമ്പിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു തകർന്നു; പ്രദേശത്ത് വൈദ്യുതി ബന്ധം നിലച്ചു.
പള്ളിപ്പറമ്പിൽ ഇന്ന് രാവിലെ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് പള്ളിപ്പറമ്പ് പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് തകരുകയുംപ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. അപകടത്തിൽ ആളപായം ഇല്ല.
സംഭവമറിഞ്ഞ ഉടൻ തന്നെ കെ.എസ്.ഇ.ബി. (KSEB) ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. തകർന്ന പോസ്റ്റിന് പകരം പുതിയത് സ്ഥാപിക്കുന്നതിനും വൈദ്യുതി ബന്ധം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുന്നതിനുമുള്ള ഊർജ്ജിതമായ ശ്രമങ്ങൾ ജീവനക്കാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്

Comments
Post a Comment