വിദ്യാഭ്യാസം നല്ല പ്രൊഫഷണലുകളെ മാത്രമല്ല, നല്ല മനുഷ്യരെയും സൃഷ്ടിക്കണം:അഡ്വ. കരീം ചേലേരി

 


പുതിയതെരു: ഉയർന്ന അക്കാദമിക് യോഗ്യത നേടുന്നതും മികച്ച പ്രൊഫഷണലാകുന്നതും വിദ്യാഭ്യാസത്തിന്റെ പ്രധാന നേട്ടങ്ങളാണ്. എന്നാൽ അതിനപ്പുറം മനുഷ്യന്റെ മനസ്സിൽ അന്തർലീനമായി കിടക്കുന്ന സ്വാർത്ഥത, അഹങ്കാരം, അസഹിഷ്ണുത തുടങ്ങിയ ദുർവാസനകളെ സംസ്കരിക്കുകയും സ്നേഹം, കരുണ, സഹാനുഭൂതി, സത്യസന്ധത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മാനവിക മൂല്യങ്ങൾ വളർത്തുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ യഥാർത്ഥ ലക്ഷ്യം കൈവരിക്കുന്നതെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കരീം ചേലേരി പറഞ്ഞു. മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പുതിയതെരു വ്യാപാര ഭവനിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥകൾക്കുള്ള വി.കെ. അബ്ദുൽഖാദർ മൗലവി സാഹിബ് സ്മാരക എക്സലൻസ് അവാർഡ്-2026 വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


മുസ്ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ.പി. സക്കരിയ ഉന്നത വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഫാമിലി മെന്ററും മോട്ടിവേറ്ററുമായ അഷ്റഫ് പെടേന വ്യക്തിത്വ വികസനം, ലക്ഷ്യബോധം, ആത്മവിശ്വാസം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി മോട്ടിവേഷൻ ക്ലാസ് എടുത്തു.


കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. പി. നിലോഫർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗം പി.സജീവൻ എന്നിവർ സംസാരിച്ചു. ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി റഹീം കാട്ടാമ്പള്ളി സ്വാഗതവും ട്രഷറർ പി.എം. അമീർ നന്ദിയും പറഞ്ഞു. 

മുസ്ലീം ലീഗ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി. ഹാരിസ്, മുസ്ലിം ലീഗ് പഞ്ചായത്ത് സിക്രട്ടറി ബി യു സാദിഖ്, വൈസ് പ്രസിഡന്റുമാരായ എ. അസീസ്, എം.പി.എ അബ്ദുള്ള മൗലവി, ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. അസ്റിയത്ത്, കെ.വി. സാജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.