കോഴി ഫാമിൽ വന്യജീവി ആക്രമണം; ആയിരത്തോളം കോഴി കുഞ്ഞുങ്ങൾ ചത്തു
കുറ്റ്യാട്ടൂർ:ചെറുവത്തലമൊട്ടയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വന്യജീവിയുടെ ആക്രമണത്തിൽ ആയിരത്തോളം കോഴി കുഞ്ഞുങ്ങൾ ചത്തു.
പ്രദേശവാസിയായ ടി. നജീബിന്റെ ഉടമസ്ഥതയിലുള്ള ആർ എഫ് ഫാമിലാണ് ഇന്നലെ ഉച്ചയോടെ ആക്രമണം ഉണ്ടായത്. നാലു ദിവസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളാണ് ചത്തൊടുങ്ങിയത്.
സംഭവത്തിൽ ഏകദേശം 45,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി നജീബ് പറഞ്ഞു. വനം, പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

Comments
Post a Comment