Posts

​ട്രെയി​ന്‍ ത​ട്ടി യു​വാ​വും പെ​ണ്‍​കു​ട്ടി​യും മ​രി​ച്ച​ നി​ല​യി​ല്‍

Image
  അ​ങ്ക​മാ​ലി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി യു​വാ​വും പെ​ണ്‍​കു​ട്ടി​യും മ​രി​ച്ച​ നി​ല​യി​ല്‍ കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ല്‍ ട്രെ​യി​ന്‍ ത​ട്ടി കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. കൊ​ല്ലം വ​ള​ത്തൂ​ങ്ക​ല്‍ ആ​ക്കോ​ലി​ല്‍ സ്വ​ദേ​ശി​യാ​യ വി​സ്മ​യ (15), ബ​ന്ധു​വാ​യ കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​ഭി​ലാ​ഷ് (21) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് ഇ​രു​വ​രും റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​ത്. തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​യ ട്രെ​യി​ന്‍ ആ​ണ് ഇ​ടി​ച്ച​ത്. നി​ല​വി​ല്‍ അ​ങ്ക​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹം മാ​റ്റി. ഇ​വ​ര്‍ ര​ണ്ടു​പേ​രെ​യും കാ​ണാ​നി​ല്ല എ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം പൊ​ലി​സ് കേ​സ് എ​ടു​ത്ത്, മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.

വളപട്ടണത്ത് അനധികൃത ആറ്റു മണൽ കടത്ത്: രണ്ട് ടിപ്പർ ലോറികൾ പിടികൂടി; തോണി നശിപ്പിച്ചു

Image
  വളപട്ടണം: പാപ്പിനിശ്ശേരി പാറക്കൽ കടവിൽ നിന്ന് അനധികൃതമായി ആറ്റു മണൽ കടത്തിയ രണ്ട് ടിപ്പർ ലോറികൾ വളപട്ടണം പോലീസ് പിടികൂടി. രാത്രികാല പെട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് പോലീസിന്റെ ഈ ശക്തമായ നടപടി ഉണ്ടായത്. KL 32 6167, KL 32 7096 എന്നീ ടിപ്പർ ലോറികളാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുപുറമേ, പുഴയിൽ നിന്ന് പൂഴി കോരുവാൻ ഉപയോഗിച്ചിരുന്ന ഒരു തോണിയും പ്രദേശത്തുനിന്ന് കണ്ടെെടുക്കുകയും അത് നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് അനധികൃത മണൽക്കടത്ത് നടക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്. വളപട്ടണം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. വിപിന്റെ നേതൃത്വത്തിൽ എസ്.ഐ. അജയൻ, സി.പി.ഒ. നവീൻ എന്നിവർ ചേർന്നാണ് വാഹനങ്ങൾ ...

നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണത്തിൽ കെ പത്മൻ (പത്മൻ നാറാത്ത് ) നിര്യാതനായി.(റിട്ട : അസിസ്റ്റന്റ് pwd എഞ്ചിനീയർ).

Image
  നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം നാരായണത്തിൽ കെ പത്മൻ (പത്മൻ നാറാത്ത് ) നിര്യാതനായി.(റിട്ട : അസിസ്റ്റന്റ് pwd എഞ്ചിനീയർ). മുൻ പത്ര പ്രവർത്തകനും അഖില കേരള ബാല ജന സംഖ്യത്തിന്റെ സംസ്ഥാന സെക്രട്ടറിയും ജില്ലാ ഭാരവാഹിയും നിരവധി വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം ആയിരുന്നു. നിരവധി ചെറു കഥകളും നോവലുകളും കണ്ണൂർ ആകാശവാണിയുൾപ്പെടെ നിരവധി നാടകങ്ങളും രചിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ തെയ്യം അനുഷ്ടാനങ്ങളെ കുറിച്ചും രചന നിർവഹിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്. ഭാര്യ : രതി പരിയാരം  മക്കൾ :താര (മാങ്ങാട് ) ഹരി (AE ചെമ്പിലോട് പഞ്ചായത്ത് ) മരുമക്കൾ : പ്രമോദ്,ഗിനിഷ. സഹോദരങ്ങൾ :പത്മിനി, രവീന്ദ്രൻ,ഹൈമാവതി,മുരളീധരൻ,ശൈലജ, പരേതരായ കമലാക്ഷി, ജനാർദ്ദനൻ,ശശിധരൻ. ഭൗതിക ശരീരം നാളെ ഞായർ രാവിലെ 10:00 മണിക്ക് വീട്ടിൽ പൊതു ദർശനം  സംസ്ക്കാരം : 12:00 മണിക്ക് പയ്യാമ്പലത്ത്.

ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Image
വെള്ളരിക്കുണ്ട് കാര്യോട്ടുചാലിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട്: മാലോം കാര്യോട്ടുചാലിൽ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യോട്ടുചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാതായതിനെ തുടർന്ന് മകൻ നടത്തിയ തിരച്ചിലിലാണ് ഇരുവരും കുളത്തിൽവീണുകിടക്കുന്നത് കണ്ടത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആഴവും കാടുപിടിച്ച നിലയിലുമുള്ള കുളമാണിത്. വെള്ളത്തിൽ ബ്ലീച്ചിങ് പൗഡർ ഇടുന്നതിനിടയിൽ ഒരാൾ അബദ്ധത്തിൽ കുളത്തിൽ വീണതും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ വീണതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും കുളത്തിൽ എങ്ങനെഎത്തിയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായിപരിശോധിച്ചുവരികയാണ്. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തി...

ബുള്ളറ്റ് ഇടിച്ച് ചികിത്സയിലായിരുന്ന ഇരിണാവ് സ്വദേശി മരണപ്പെട്ടു

Image
റോഡരികിൽ വാഹനം നിർത്തി നടന്നു പോകന്നതിനിടെ ബുള്ളറ്റ് ബൈക്ക്ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മരണപ്പെട്ടു. ഇരിണാവ് കരിക്കാട്മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ പ്രവാസി കടാങ്കോട് വീട്ടിൽ നിർമ്മൽ കുമാർ (64) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 7 മണിക്ക് യോഗശാലക്ക് സമീപം ഇരിണാവ് റോഡിലായിരുന്നു അപകടം. റോഡരികിൽ വാഹനം നിർത്തി തൊട്ടടുത്ത കടയിലേക്ക് പോകുന്നതിനിടെയാണ് ബുള്ളറ്റ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയോടെ യായിരുന്നു അന്ത്യം. മാതാവിനു അസുഖം കാരണം ദിവസങ്ങൾക്ക് മുമ്പാണ് സൗദിയിൽ നിന്നുംനിർമ്മൽകുമാർ നാട്ടിലെത്തിയത്. അച്ഛൻ പരേതനായ ഗോവിന്ദൻ നായർ (ചെമ്മര വയൽ ) അമ്മ കടാങ്കോട് കമലാക്ഷി അമ്മ. ഭാര്യ രാജി (ചെറുകുന്ന് ) മകൾ അഞ്ജന, മരുമകൻ മനീഷ് (ഏഴിലോട്) സഹോദരങ്ങൾ പത്മിനി, പരേതരായ രോഹിണി ,രാജേഷ്. സംസ്കാരം വൈകിട്ട് 4.30 ന് സമുദായശ്മശാനത്തിൽ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

പാപ്പിനിശ്ശേരി എക്സൈസ് പരിശോധന: മാട്ടൂലിൽ കഞ്ചാവും മെത്താംഫിറ്റമിനുമായി രണ്ട് പേർ പിടിയിൽ

Image
  പഴയങ്ങാടി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ അശോക് കുമാർ പിയും പാർട്ടിയും പഴയങ്ങാടി മാട്ടൂൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ. മാട്ടൂൽ ഒളിയങ്കര എന്ന സ്ഥലത്ത് വെച്ച് കഞ്ചാവ് പൊതി കൈവശം വെച്ച കുറ്റത്തിന് മാട്ടൂൽ സ്വദേശി കുന്നരുവത്ത് ഹൗസിൽ ഷറഫുദ്ദീൻ കെ സിയാണ് പിടിയിലായത്. ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്‌തു. മറ്റൊരു പരിശോധനയിൽ ഓപ്പറേഷൻ തണ്ടർ ഭാഗമായി പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് അസി ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും പഴയങ്ങാടി താവം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ താവം എന്ന സ്ഥലത്ത് വെച്ച് 200 മില്ലിഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി പി പി ഹൗസിൽ അബ്ദുൾ റഹ്മാൻ (32) ആണ് പിടിയിലായത്. ഇയാളുടെ പേരിൽ NDPS കേസ് രജിസ്റ്റർ ചെയ്തുതു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിരാഗ് പി പി, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ കൃഷ്‌ണൻ പി പി, രമിത്ത് കെ, അമൽ കെ എന്നിവരും ഉണ്ടായിരുന്നു.

കാസർഗോഡ് സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു.

Image
  ചിത്താരി സ്വദേശിയെ ദുബായില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചിത്താരി മീത്തല്‍ സ്വദേശി ടിവി ഫിറോസ്(32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം. ജുമാ നിസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പരേതരായ മൊയ്തീന്‍ ഹാജിയുടെയും മറിയത്തിന്റെയും മകനാണ്. ഹാദിയയാണ് ഭാര്യ. സഹോദരങ്ങള്‍: അഷ്‌റഫ്, സൈനുദ്ദീന്‍, അബ്ദുല്‍ ഹമീദ്, മുഹമ്മദ് ഹനീഫ, നാസര്‍, യൂസഫ്, ഇസ്മയില്‍, സൗദ ഫൗസിയ.