മോലോത്തുംകുന്ന് സംഘo ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വായനാദിനം സമുചിതമായി ആചരിച്ചു

 



മോലോത്തുംകുന്ന് സംഘo ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് വായനാദിനം സമുചിതമായി ആചരിച്ചു. ടി. പി. വേണുഗോപാലൻ സ്വാഗതം പറഞ്ഞു, ആർ.കെ. ഗംഗാധരൻ

അധ്യക്ഷത വഹിച്ചു. ദിവകാരൻ മാസ്റ്റർ വായനാദിന സന്ദേശ പ്രഭാഷണം നടത്തി, ഒ.വി.ശോഭന ടീച്ചർ ആശംസ നേർന്ന് സംസാരിച്ചു. തുടർന്ന് കെ. വി. കൗസല്യ, ശകുന്തളപ്രേമൻ, വത്സലസുകുമാരൻ, ഉഷ സുധാകരൻ,രേഖമനോജ്, രേഷ്മസജിത്ത്, ശോഭനടീച്ചർ, ആർ. കെ. ഗംഗാധരൻ, ദിവാകരൻ മാസ്റ്റർ, വേണുഗോപാലൻ. ടി. പി., എന്നിവർ വായന അറിവിന്റെ ലോകത്ത് എത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്, ഇന്നത്തെ സമൂഹം വായനയെ അവഗണിച്ചാൽ ഉണ്ടാകുന്ന വിപത്, പുസ്തകങ്ങളിലൂടെ വിവിധ കഥാപാത്രങ്ങൾ വായനക്കാർക്ക് നൽകുന്ന സന്ദേശം എന്നിവയെ കുറിച്ചും കൂട്ടായ ചർച്ച ചെയ്തു.

യോഗാനന്തരം രേഖാമനോജ്‌ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..