ലഹരിമരുന്നിന് എതിരെ 'ടോക് ടു മമ്മൂക'

 



ലഹരിമരുന്നുകള്‍ക്ക് എതിരായ ജനകീയ പോരാട്ടത്തിന് കളമൊരുക്കി 'ടോക് ടു മമ്മൂക്ക' എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാനതാരം.


ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റഫോണ്‍ കോളിന് അപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവന പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും ഉണ്ടാകും.


ലഹരിമരുന്ന് ഉപയോഗം, കച്ചവടം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് 'ടോക് ടു മമ്മൂക്ക'. മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. ഇതിന്റെ റെക്കോഡിങ് കഴിഞ്ഞ ദിവസമായിരുന്നു.


6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിന് ശേഷം ലഹരി മരുന്ന് വിപണനത്തെ കുറിച്ചോ ഉപയോഗത്തെ കുറിച്ചോ നിങ്ങള്‍ക്ക് കൈമാറാനുള്ള വിവരങ്ങള്‍ പറയാം.


അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറും. 


ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്സൈസിന് കൈമാറും. വിശദാംശങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കും.


ലഹരിയുടെ പിടിയിലായവർക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.