പാമ്പുരുത്തി : ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ പാമ്പുരുത്തി മാപ്പിള എ യു പി സ്കൂൾ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സുംബ വ്യായാമവും സംഘടിപ്പിച്ചു.
പയ്യാവൂർ പോലീസ് സ്റ്റേഷൻ ASI അഷ്‌റഫ് കെ പി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ധിഷണ ടി സി, ഹർഷ സി വി എന്നിവർ സുംബ വ്യായാമത്തിന് നേതൃത്വം നൽകി.
ഹെഡ്മിസ്ട്രെസ് ഇ പി ഗീത,പി ടി എ പ്രസിഡന്റ് മുഹമ്മദ് അൻവർ എം, സന്ധ്യ കെ, ഇബ്രാഹിം കെ പി,മുസമ്മിൽ എം, ജിതിൻ സി എന്നിവർ സംബന്ധിച്ചു.

Comments
Post a Comment