കണ്ണൂർ : തിരയിൽപെട്ട് യുവാവിനെ കാണാതായി
എടക്കാട് തിരയിൽപെട്ട് യുവാവിനെ കാണാതായി
കണ്ണൂർ: എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽ പെട്ട് കാണാതായി. കടലോരത്തിരിക്കുകയായിരുന്ന 4 യുവാക്കളിൽ 2 പേർ തിരയിൽ അകപ്പെട്ടു. ഒരാൾ രക്ഷപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു.
താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിൻ്റെ ഫർഹാൻ റഹൂഫിനെ (18)!യാണ് കാണാതായത്.
പോലീസും ഫയർഫോഴ്സും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

Comments
Post a Comment