യുവതിയുടെ ആത്മഹത്യ: ആരോപണങ്ങൾ തള്ളി ആൺ സുഹൃത്ത്
കണ്ണൂർ: കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിന്റെ മൊഴിയെടുത്തു.
മരണത്തിൽ തനിക്ക് പങ്കില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും യുവാവ് പോലീസിന് മൊഴി നൽകി.
സംഭവത്തിന് ശേഷം കാണാതായ ആൺ സുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടയിൽ ഇയാൾ പോലീസിന് മുമ്പിൽ ശനിയാഴ്ച രാവിലെയാണ് ഹാജരായത്.
ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയതായാണ് വിവരം.
കുടുംബം ആരോപിക്കുന്നത് പോലെയുള്ള സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. ഒരു സംഘം തന്നെ മർദിച്ചെന്നും ആൾക്കൂട്ട വിചാരണ നടന്നുവെന്നും യുവാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
തന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തെന്നും ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസ് തീരുമാനം. കേസിൽ ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

Comments
Post a Comment