പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി പൊതുയോഗം നടന്നു.

 


ഉണർവ് " പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി പൊതുയോഗംനടന്നു. 


സി. രജിലേഷ് പി.ടി.എ പ്രസിഡണ്ട്

ആർ. ഇന്ദു മാതൃസമിതി പ്രസിഡണ്ട്


,

കണ്ണാടിപ്പറമ്പ്:പുലീപ്പി ഹിന്ദു എൽ.പി. സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സമിതി വാർഷിക പൊതുയോഗംനടന്നു. കല്ലിക്കണ്ടി എൻ.എ.എം. കോളേജിലെ മലയാളവിഭാഗം അസി.പ്രൊഫസർ ഡോ. സത്യനാരായണൻ എ വിദ്യാഭ്യാസമൂല്യങ്ങളെക്കുറിച്ചും പൊതുവിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ചും ബോധവൽക്കരണം നടത്തി. കുട്ടികൾക്ക് വീടുകളിൽ അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് പഠനം മികവുറ്റതാക്കാനുള്ള ഒരു വഴിയെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് കെ .ബാബു അധ്യക്ഷത വഹിച്ചു. മാനേജർ പി.സി.ദിനേശൻ സംസാരിച്ചു. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.പി. പ്രജേഷ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സി. രജിലേഷ് (പ്രസിഡണ്ട്), എ. ശരത്ത്, പി.വി. അജിത്ത് (വൈസ് പ്രസിഡണ്ട്), ആർ. ഇന്ദു (മാതൃസമിതി പ്രസിഡണ്ട്), പി.പി. രസ്ന, സ്വാതി ചന്ദ്രൻ (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.