അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

 


ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഫാൻസ്‌ സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തി. പരിശോധനയിൽ സൂപ്പർ മാർക്കറ്റിന്റെ അടുക്കളയിൽ നിന്നുള്ള മലിനജലം തുറസായി പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായും അടുക്കളയ്ക്ക് സമീപം നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങളും പഴം പച്ചക്കറി അ വശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ പരിസരത്ത് നിരവധി ചാക്കുകളിൽ ജൈവ - അജൈവ മാലിന്യങ്ങൾ വേർതിരിക്കാതെ മഴയത്തു കൂട്ടിയിട്ടിരിക്കുന്നതായും ജൈവ മാലിന്യങ്ങൾ മഴയത്തു പൊതു ഓടയിലേക്ക് ഒലിച്ചു പോകുന്നതായും ശ്രദ്ധയിൽപെട്ടു.സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജിത കെ വി, സജിത പി തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.