കട്ടാമ്പള്ളി : ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തി.
വിദ്യാഭി വർദ്ധിനി വായനശാല ഗ്രന്ഥാലയം കാട്ടാമ്പള്ളി ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വായനശാലപരിധിയിലെ നാല് സ്കൂളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തി. ജനു ആയ്ച്ചൻകണ്ടി ഉദ്ഘാടനം ചെയ്തു. വിസി ഷബീന ലൈബ്രറേറിയൻ സ്വാഗതം പറഞ്ഞു. എ പ്രദീപൻ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരത്തിൽ രാമഗുരു യുപി സ്കൂൾ ഒന്നാം സ്ഥാനവും കാട്ടാമ്പള്ളി ജി എം യു പി സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയിൽ എൻ പി സിന്ധു ടീച്ചർ ജി എം യു പി സ്കൂൾ കാട്ടാമ്പള്ളി ആശംസ പ്രസംഗം നടത്തി




Comments
Post a Comment