യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലിസിന് മുന്നിൽ ഹാജരായി.
കണ്ണൂർ: കായലോട് പറമ്പായിയിൽ റസീന എന്ന യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് പോലിസിന് മുന്നിൽ ഹാജരായി.
ഇന്ന് പുലർച്ചെയാണ് മയ്യിൽ സ്വദേശി റഹീസ് പിണറായി പോലിസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തും. അതേസമയം, റസീനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ മാതാവ് പോലിസിൽ പരാതി നൽകി.

Comments
Post a Comment