ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി: സവാദ് വീണ്ടും അറസ്റ്റിൽ
മലപ്പുറം: ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് പിടിയിലായി. കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 14-ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് സവാദ് അതിക്രമം നടത്തിയത് എന്നാണ് യുവതി നൽകിയ പരാതി.
യുവതി അന്ന് തന്നെ തൃശ്ശൂർ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
2023-ല്‍ കെഎസ്ആര്‍ടിസി ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്.
നെടുമ്പാശ്ശേരിയില്‍ ബസില്‍ വച്ച് അതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു.

Comments
Post a Comment