നൂഞ്ഞേരി, കയ്യങ്കോട്, കാരയാപ്പ് ഭാഗങ്ങളിൽ തെരുവ്‌നായ ആക്രമണം, നിരവധി പേർക്ക് നായയുടെ കടിയേറ്റു
കൊളച്ചേരി :നൂഞ്ഞേരി, കയ്യങ്കോട്, കാരയാപ്പ് ഭാഗങ്ങളിൽ വ്യാപകമായി തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെയായിരുന്നു സംഭവം.
ചന്ദ്രിക ഏജന്റും പത്രവിതരണക്കാരനുമായ നൂഞ്ഞേരിയിലെ ഖാലിദ് എ.പി (62), കയ്യങ്കോട്ടെ മുണ്ടോത്തും പീടികയിൽ ഫാത്തിമ (62),സാബിറ (33), പറമ്പന്റെവിടെ, വിദ്യാർത്ഥി ഹബീബ ഒതയൻ്റെവിടെ (18), കാരയാപ്പിലെ ഹലീമ എന്നിവരെയാണ് ഇന്നലെ തെരുവ് നായ കടിച്ചത്. പലരുടെയും മുഖത്തും കാലിനുമാണ് കടയേറ്റത്.

Comments
Post a Comment