ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങി ശ്വാസം മുട്ടി വിദ്യാർഥി മരിച്ചു

 



മലപ്പുറം :- കിടപ്പു മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിൻ്റെ കോളർ കുരുങ്ങി ശ്വാസം മുട്ടി വിദ്യാർഥിക്ക് ദാരുണാന്ത്യം. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പിൽ ധ്വനിത് (11) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. മുറിയിലെ ചുവരിൽ തറച്ച ആണിയിൽ ഷർട്ടിന്റെ കോളർ കുരുങ്ങുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് സ്ക്കൂൾ വിട്ട് വന്നതിനു ശേഷമാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് വീടിന് പുറത്തു നിന്നും ഓടിയെത്തിയ അച്ഛൻ മണികണ്ഠനാണ് ആണിയിൽ കുരുങ്ങിയ നിലയിൽ ധ്വനിതിനെ ആദ്യം കണ്ടത്.


കഴുത്തിൽ ഷർട്ട് വലിഞ്ഞ് ശ്വാസം കിട്ടാത്ത നിലയിലായിരുന്നു കുട്ടി. തുടർന്ന് ഉടനെ തന്നെ ധ്വനിത്തിനെ തിരൂരിലെ സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രി യിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ചികിത്സയിൽ കഴിയവെ ശനിയാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിക്കുന്നത്.


മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരൂർ പൊറ്റിലത്തറ ശ്‌മശാനത്തിൽ സംസ്കരിച്ചു. നിറമരുതൂർ ഗവ.യു.പി സ്‌കൂളി ലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ധ്വനിത്. പിതാവ്: മണികണ്ഠ ൻ (ലോട്ടറി വിൽപന). മാതാവ്: ദിവ്യ. സഹോദരൻ ദർഷ്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.