കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കാലിക്കടവ്: ചന്തേരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പടന്ന കന്നുവീട് കടപ്പുറത്തെ രാജീവന്റെ മകൻ വസു ദേവൻ (20) മരണപ്പെട്ടു.
കൂടെ സഞ്ചരിച്ച ആദിത്യനെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ചന്തേര യുപി സ്കൂളിന് സമീപമാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാർ മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഒരാൾ മരിച്ചു.

Comments
Post a Comment