തെരുവ് നായ ശല്യം രൂക്ഷം; കോൺഗ്രസിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ
കണ്ണാടിപറമ്പ : തെരുവ് നായ ശല്യം രൂക്ഷമായ നാറത്ത് പഞ്ചായത്തിൽ, പഞ്ചായത്ത് ഓഫീസിലേക്ക് ക്കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തും. തെരുവുനായ ശല്യം ജീവന് ഭീഷണിയായി മാറിയിട്ടും നായയെ പിടിച്ചു കെട്ടാൻ ഷെൽട്ടർ തായ്യാറാക്കുകയോ ജില്ലാ പഞ്ചായത്തിന്റെ abc പദ്ധതി ഉപയോഗപ്രദമായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കാത്തതും ഭരണപരമായ പിടിപ്പുകേട് കൊണ്ടാണെന്നും തെരുവ് നായ ശല്യം പരിഹരിക്കാനുള്ള നടപടികൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും നിരന്തരം ആവശ്യമുന്നയിച്ചിട്ടും, ജനങ്ങളുടെ ജീവന് സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് 27/06/2025ന് (നാളെ ) രാവിലെ 10മണിക്ക് പഞ്ചായത്തു ഓഫീസിലേക്ക് നാറാത്ത് പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടി മാർച്ച് നടത്തുന്നു,

Comments
Post a Comment