നാറാത്ത് ഗ്രാമപഞ്ചായത്തിൽ ബോധവൽകരണ ക്ലാസ്സ് നടത്തി
നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്റെയും തൊഴിലുറപ്പിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജൂൺ 26 വ്യാഴായ്ച്ച പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സ്ത്രീയും ആരോഗ്യവും എന്നാ വിഷയത്തിൽ Dr. ശ്രീലക്ഷ്മി ( ഫിസിഷൻ, ശ്രീലക്ഷ്മി ആയുർവേദ ക്ലിനിക് ) ബോധവൽകരണ ക്ലാസ്സ് നടത്തി.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.രമേശൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ശ്യാമള കെ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹെഡ് ക്ലർക്ക ശ്രീ രതീഷ് കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗിരിജ വി.,വികസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാണി ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ ശ്രീമതി ശില്പ എം.നന്ദി രേഖപ്പെടുത്തി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പ്രതിജ്ഞ ചടങ്ങിൽ ചൊല്ലി.

Comments
Post a Comment