തെരുവ് നായ ശല്യം നാറാത്ത് പഞ്ചായത്തിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി,,
നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന യശോദ എന്നവരുടെ മുഴുവൻ ചികിത്സ ചെലവും പഞ്ചായത്തു വഹിക്കുക, തെരുവ് നായകൾക്ക് ഷെൽട്ടർ ഏർപ്പെടുത്തുക, ABC പദ്ധതിക്കുവേണ്ടി പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തിന് നൽകിയ ഫണ്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക വന്ധ്യം കാരണം നടത്തി എണ്ണം കുറക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ച് നടത്തിയത്
മാർച്ച് dcc ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്ത് സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു മോഹനാംഗൻ സ്വാഗതം പറഞ്ഞു
നികേത് നാറാത്ത്, സജേഷ് കല്ലെൻ, കെ ഇന്ദിര, കെ എം ഗംഗാധരൻ മാസ്റ്റർ, പി ഹൈറുന്നിസ, എൻ ഇ ഭാസ്കര മരാർ, മനീഷ് കണ്ണോത് എന്നിവർ പ്രസംഗിച്ചു

Comments
Post a Comment