കണ്ണൂരിൽ വിമാന സർവീസുകൾ സാധാരണ നിലയിൽ

 


            

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾ പുന:സ്ഥാപിച്ചു.


ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളുടെ വ്യോമപാത അടച്ചതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പല സർവീസുകളും റദ്ദാക്കിയിരുന്നു.


ഷാർജയിലേക്കുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ മാത്രമാണ് ബുധനാഴ്ച റദ്ദാക്കിയത്.


റാസൽഖൈമ, അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് ചൊവ്വാഴ്ചത്തെ സർവീസുകൾ റദ്ദാക്കിയതിനാൽ ഇവിടെ നിന്നുള്ള മടക്ക സർവീസുകളും റദ്ദായിരുന്നു.


മറ്റുള്ള അന്താരാഷ്ട്ര ആഭ്യന്തര സർവീസുകളെല്ലാം ഷെഡ്യൂൾ പ്രകാരമായിരുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..