അക്ഷര കോളേജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
കമ്പിൽ:ലോകമെമ്പാടുമുള്ള മനുഷ്യനെ പിടിച്ചു കുലുക്കുന്ന വലിയ വിപത്തായ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ദശലക്ഷക്കണക്കിന് പേർ പ്രതിവർഷം അടിമയാകുന്ന ലഹരിക്കെതിരെ കമ്പിൽ അക്ഷര കോളേജിൽ മലയാളം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ജാഗ്രതാ സദസ്സ് പാരലൽ കോളേജ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെ. എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീത പി പി അധ്യക്ഷത വഹിച്ചു.പി രമ്യ ,പി സി ലസീന, ഇ കെ ഉഷ ,എംവി കൃഷ്ണലേഖ , കെ ടി മുഹമ്മദ് അഫ്സൽ, കെ സുനിഷ ,ഐശ്വര്യ കെ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കമ്പിൽ അക്ഷര കോളേജിൽ നടന്ന ജാഗ്രത സദസ്സ് കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

Comments
Post a Comment