മയ്യിൽ : സകൂളിനു മുന്നിൽ പിക്ക വാനിടിച്ച വൈദ്യുതി തൂൺ തകർന്നു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവിടെ അപകടം തുടർക്കഥ.
മയ്യിൽ: സ്കൂളിനു മുന്നിൽ തുടർച്ചയായുള്ള അപകടങ്ങളിൽ പകച്ച് രക്ഷിതാക്കളും നാട്ടുകാരും, കടൂർ അരയിടത്തുചിറക്കെ ചെറുപഴശ്ശി എൽ.പി.സ്‌കൂളിനു മുന്നിലാണ് സ്‌കൂൾ വിദ്യാർഥികൾ കടന്നു പോയതിനു പിന്നാലെയാണ് പിക്കപ്പ് വാൻ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞത്.
തെരുഴത്തലമൊട്ട ഭാഗത്തു നിന്ന് മയ്യിലേക്ക് പോകുന്ന വാനാണ് അപകടത്തിൽ പെട്ടത്.
ഇവിടെയുള്ള ഇറക്കവും വളവും മൂലം നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്.
റോഡിൽ മതിയായ സുരക്ഷാ ബോർഡുകളോ, വേഗതാ നിയന്ത്രണങ്ങളോ ഇല്ലാത്തതിൽ വിവിധയിടങ്ങളിൽ സ്‌കൂൾ പി.ടി.എ.യും നാട്ടുകാരും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. മയ്യിൽ - കാഞ്ഞിരോട് പ്രധാന പാതയിലാണ് അപകടകരമായ വളവും ഇറക്കവും ഉള്ളത്. അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉടൻ വേണം
ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലുള്ള വിദ്യാർഥികളും പ്രീ പ്രൈമറി വിഭാഗം വിദ്യാർഥികളും നടന്നു പോകുന്ന ഇടത്താണ് മിക്ക ദിവസങ്ങളിലും അപകടങ്ങൾ നടക്കുന്നത്. ഇതേ കുറിച്ച പരാതിപ്പെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. റോഡ് സുരക്ഷാ നടപടികൾ അടിയന്തിരമായി ഉണ്ടാകണം.
ഇ.വി.മിനി, പ്രഥമാധ്യാപിക, ചെറുപഴശ്ശി എൽ.പി. സ്‌കൂൾ, കടുർ.
വിദ്യാർഥികളെ സ്‌കൂളിലയക്കുന്നത് ഭയത്തോടെ.
വെള്ളിയാഴ്ച്‌ച വൈകീട്ട് നടന്ന വാഹനാപകടത്തിൽ വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായതോടെ രക്ഷിതാക്കൾ ഭയത്തോടെ കഴിയേണ്ട
സ്ഥിതിയിലാണുള്ളത്. വിദ്യാർഥികളുടെ സുരക്ഷക്കായി മുൻകുട്ടി നടപടികൾ വേണം.
രജീഷ് അരയിടത്തുചിറ, രക്ഷിതാവ്. ചെറുപഴശ്ശി എൽ.പി. സ്കൂൾ.

Comments
Post a Comment