നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് മിന്നും ജയം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി ആര്യാടൻ ഷൗക്കത്ത്. 11362 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.
ആര്യാടൻ ഷൗക്കത്ത് – 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ – 19,593 മോഹൻ ജോർജ് – 8,536 എന്നിങ്ങനെയാണ് വോട്ട് നേടിയത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനുറ്റുകള്‍ മുതല്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലായിരുന്നു.
രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍ നിന്നത്. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് നേരിയ മുന്‍തൂക്കം ലഭിച്ചത്.
കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന നിലമ്പൂരാണ് ഇപ്പോൾ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചിരിക്കുന്നത്. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
ഒമ്പത്, 16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന്റെ സ്വരാജിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://chat.whatsapp.com/DeaZl5xrhkp9LSuxQsrDRR
🔸🔸🔸🔸🔸🔸🔸🔸
*ചുരുങ്ങിയ ചിലവിൽ ഞങ്ങളുടെ വിപുലമായ സോഷ്യൽ മീഡിയ നെറ്റ് വർക്ക് ഉപയോഗിച്ച് പരസ്യം ചെയ്യാൻ ബന്ധപെടുക Whatsapp:8891646798*

Comments
Post a Comment