കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കൾ

 



അതിരിയാട് . എസ് എസ് എഫ് മുപ്പത്തി രണ്ടാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.

ശനിയാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ അധ്യാപകൻ സലീം മാസ്റ്റർ ഉദ്ഘാടനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി മിദ്ലാജ് സഖാഫി സന്ദേശ പ്രഭാഷണവും നടത്തി.  രണ്ട് ദിവസങ്ങളിലായി അതിരിയാട് വെച്ച് നടന്ന കലാ മത്സരങ്ങളിൽ എട്ട് യൂണിറ്റുകളെ മറികടന്ന് അതിരിയാട് യൂണിറ്റ് കലാ കിരീടം നേടി.  പൊക്കുണ്ട് യൂണിറ്റ് ,  കൂനം യൂണിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പൊക്കുണ്ട് യൂണിറ്റിലെ മുഹമ്മദ് തമീസ് കലാ പ്രതിഭയും,ബദരിയ്യ യൂണിറ്റിലെ ഷഹാൻ സർഗ്ഗ പ്രതിഭയും ആയി തെരെഞ്ഞെടുക്കപ്പെട്ടു.ഞായറാഴ്ച വൈകീട്ട് സെക്ടർ പ്രസിഡന്റ് മുഹമ്മദ് നൂറാനി യുടെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം എസ് ജെ എം തളിപ്പറമ്പ് റെയ്ഞ്ച് സെക്രട്ടറി ഫായിസ് ഫാളിലി ഉദ്ഘാടനം ചെയ്തു.  ജേതാക്കൾക്കുള്ള കലാകിരീടം എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷംസുദ്ധീൻ സഖാഫി കൈമാറി. എസ് എസ് എഫ് തളിപ്പറമ്പ ഡിവിഷൻ പ്രസിഡൻറ്  ബിലാൽ അമാനി പുഷ്പഗിരി അനുമോദന പ്രഭാഷണം നടത്തി. റാഫി സഖാഫി,മുബഷിർ സഅദി,ലത്തീഫ് മന്ന,സത്താർ മൗലവി,സത്താർ പെടേന,റഫീഖ് അതിരിയാട്,മുഹമ്മദ് അലി ഹാജി, ആരിഫ് അതിരിയാട്,അസ്അദ് അലി നൂറാനി,മുഷ്താഖ് നൂറാനി, ദാനിഷ് നൂറാനി, എന്നിവർ സംസാരിച്ചു. ശമ്മാസ് കൂനം സ്വാഗതവും മുഅതസിം നൂറാനി നന്ദിയും പറഞ്ഞു.2026 ലെ സെക്ടർ സാഹിത്യോത്സവിന് തേറളായി വേദിയാകും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.