ദുബായില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു
ദുബായ്: ദുബായിലെ അല്‍ റഫ ഏരിയയില്‍ താമസ സ്ഥലത്ത് തൃശ്ശൂര്‍ ചാവക്കാട് സ്വദേശി റോഷന്‍ (25) ആത്മഹത്യ ചെയ്തു. 2025 ജൂണ്‍ 16-നാണ് മരണം സംഭവിച്ചത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റോഷന്‍ ദുബായില്‍ എത്തിയിട്ട് കുറഞ്ഞ നാളുകളേ ആയിരുന്നുള്ളൂ.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്ന റോഷന്റെ മൃതദേഹം, യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് കബറടക്കി.

Comments
Post a Comment